തിരുവനന്തപുരത്തും എറണാകുളത്തും ഓറഞ്ച് അലേർട്ട്; കേരളത്തിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ്

 
rain
rain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ തലസ്ഥാനം ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ പെയ്യുന്നതിനെയാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അതിശക്തമായ മഴയായി നിർവചിക്കുന്നത്.

ഓറഞ്ച് അലർട്ട്

. 03/08/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
04/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
05/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
06/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
07/08/2025: കണ്ണൂർ, കാസർകോട്

യെല്ലോ അലർട്ട്

03/08/2025: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
04/08/2025: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
05/08/2025: തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
06/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
07/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്