പാലക്കാട്: മദ്യപിച്ചതിനെ തുടർന്ന് വാക്കുതർക്കം, യുവാവിനെ വെട്ടിക്കൊന്നു
Sep 4, 2025, 18:15 IST


പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് സ്വദേശിയായ മണികണ്ഠൻ (35) ആണ് മരിച്ചത്. മണികണ്ഠനെ കൊലപ്പെടുത്തിയത് ആനക്കല്ല് സ്വദേശിയായ ഈശ്വരനാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു.
ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി മദ്യപിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.