പാലക്കാട്ട് പ്ലസ് ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Sep 22, 2025, 13:24 IST


പാലക്കാട്: പാലക്കാട്ട് പ്ലസ് ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് കരിമ്പുഴയിലെ തോട്ടറ സ്കൂളിലെ വിദ്യാർത്ഥിയായ ഹിജാനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. വാതിലിൽ പലതവണ മുട്ടിയിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതിനെ തുടർന്ന് അവർ പോലീസിൽ പരാതി നൽകി. കുട്ടി എന്തിനാണ് തൂങ്ങിമരിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.