പകർച്ചപ്പനി സർക്കാർ സൃഷ്ടി: ചെറിയാൻ ഫിലിപ്പ്

 
Cheriyan
തിരുവനന്തപുരം : കേരളത്തിൽ ലക്ഷക്കണക്കിന് പേരെ ബാധിച്ചിട്ടുള്ള പകർച്ചപ്പനിയും നിരവധി പേരുടെ മരണവും കേരള സർക്കാരിന്റെ സൃഷ്ടിയാണ്.
കേരളം മാലിന്യ കൂമ്പാരമായി മാറിയത് സർക്കാർ സംവിധാനങ്ങളുടെ വീഴ്ച മൂലമാണ്. മാലിന്യമുക്ത കേരളം ലക്ഷ്യമാക്കിയ ഹരിതകേരള മിഷനും ശുചിത്വകേരള മിഷനും മരണശയ്യയിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മഴക്കാല പൂർവ്വ ശുചീകരണം ഫലപ്രദമായി ഈ വർഷം നടപ്പാക്കാത്തതാണ് പകർച്ചപ്പനി വ്യാപനത്തിന് കാരണം.
എലിപ്പനി, ഡെങ്കിപ്പനി,വൈറൽപ്പനി, കോളറ തുടങ്ങിയ രോഗങ്ങൾ പിടിപെട്ട പലരും മരണത്തിനിരയായത് വേണ്ടത്ര ചികിത്സ കിട്ടാത്തതു കൊണ്ടാണ്. സർക്കാർ ആശുപത്രികളിൽ മരുന്നുകൾ പോലും ലഭ്യമല്ല. ആർദ്രം മിഷൻ തകർന്നതിനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ അവതാളത്തിലാണ് .
വാർത്ത അവതരണത്തിൽ മാത്രം പ്രാവീണ്യമുള്ള വീണ ജോർജ് ഭരണപരിചയമോ രാഷ്ട്രീയ പാരമ്പര്യമോ ആവശ്യമുള്ള മന്ത്രിപ്പണിക്ക് യോഗ്യയല്ലെന്ന് സർക്കാർ ആശുപത്രികളുടെ ശോച്യാവസ്ഥ തെളിയിച്ചിരിക്കുകയാണ്.