കഞ്ചാവ് വളർത്തി കച്ചവടം നടത്തിയതിന് പാറശ്ശാല സ്വദേശി അറസ്റ്റിൽ

കഞ്ചാവ് ചെടികളും ഉണങ്ങിയ കഞ്ചാവും എക്സൈസ് പിടികൂടി

 
police jeep

തിരുവനന്തപുരം: പാറശ്ശാലയിൽ കഞ്ചാവ് ചെടികൾ നട്ട് വിളവെടുത്ത് കച്ചവടം നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. പാറശ്ശാല സ്വദേശി ശങ്കറാണ് (54) വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവുമായി പിടിയിലായത്. ഈ ചെടികളിൽ നിന്ന് മൂന്ന് മീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും 150 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.

അമരവിള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എൻ.മഹേഷിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. ഇൻസ്പെക്ടർ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാർ (ഗ്രേഡ്) ജസ്റ്റിൻ രാജ് ഗോപകുമാർ പ്രിവൻ്റീവ് ഓഫീസർ വിപിൻ സാം സിവിൽ എക്സൈസ് ഓഫീസർമാരായ ലിൻ്റോ രാജ്, അഖിൽ വി എ, അനീഷ് വി ജെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.