പാറശ്ശാല ഷാരോൺ വധക്കേസ്: ഗ്രീഷ്മ ഉൾപ്പെടെ മൂന്ന് പ്രതികൾ കുറ്റം നിഷേധിച്ചു
പാറശ്ശാല: ഞെട്ടിപ്പിക്കുന്ന ഷാരോൺ വധക്കേസിലെ മൂന്ന് പ്രതികളും കുറ്റം നിഷേധിച്ചു. പാറശ്ശാല പൊലീസ് തയാറാക്കിയ കുറ്റപത്രം നെയ്യാറ്റിൻകര കോടതിയിൽ വായിച്ചുകേൾപ്പിച്ചശേഷം ഒന്നാം പ്രതി ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതി സിന്ധുവും മൂന്നാം പ്രതി നിർമൽകുമാറും കുറ്റം നിഷേധിച്ചു.
2022 ഒക്ടോബർ 14 ന് ഗ്രീഷ്മ കാമുകൻ ഷാരോൺ രാജിനെ വീട്ടിലേക്ക് വിളിച്ച് കീടനാശിനി കലർത്തിയ ജ്യൂസ് നൽകി. ഗുരുതരാവസ്ഥയിലായിരുന്ന ഷാരോൺ ഒക്ടോബർ 25ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മൽകുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ ജാമ്യത്തിലുള്ള മൂന്ന് പ്രതികളെയും നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയിൽ വിളിച്ചുവരുത്തി.
എന്നാൽ മൂന്ന് പ്രതികളും കുറ്റം നിഷേധിച്ചു. പിന്നീട് സെപ്തംബർ 19 മുതൽ വിചാരണ തുടരാൻ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ ജഡ്ജി എ എ ബഷീർ ഉത്തരവിട്ടു.