ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച് രോഗി കത്തിക്കരിഞ്ഞു മരിച്ചു

 
Death

കോഴിക്കോട്: വൈദ്യുത പോസ്റ്റിൽ ആംബുലൻസ് ഇടിച്ച് രോഗി വെന്തുമരിച്ചു. നിയന്ത്രണം വിട്ട ആംബുലൻസ് പോസ്റ്റിൽ ഇടിച്ചാണ് നാദാപുരം സ്വദേശി സുലോചന (57) മരിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിലെ ജീവനക്കാർ റോഡിലേക്ക് വീണു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ആംബുലൻസിൽ കുടുങ്ങിയ സുലോചനയെ രക്ഷിക്കാനായില്ല.

കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെ 3.50നായിരുന്നു സംഭവം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം ആംബുലൻസ് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മലബാർ മെഡിക്കൽ കോളേജിൽ നിന്ന് സുലോചനയെ ശസ്ത്രക്രിയയ്ക്കായി മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ദാരുണമായ സംഭവം.