പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പീഡനം; കെഎസ്ഇബി ജീവനക്കാരനടക്കം മൂന്നുപേർ അറസ്റ്റിൽ

 
rape

പത്തനംതിട്ട: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ആളും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. പത്തനംതിട്ടയിലാണ് സംഭവം. കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരാണ് അറസ്റ്റിലായത്. കേസിൽ റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.

കേസിൽ 18 പ്രതികളുണ്ടെന്നാണ് റിപ്പോർട്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പീഡനത്തിനിരയായ യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

ഇൻസ്റ്റഗ്രാമിലൂടെ കൂടുതൽ പേർ കുട്ടിയുമായി സൗഹൃദത്തിലായതായി പൊലീസ് പറയുന്നു. പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ടെന്നാണ് സൂചന. പെൺകുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് കൗൺസിലിങ്ങിന് വിധേയയാക്കി.

ഇതിന് പിന്നാലെയാണ് പീഡന വിവരം പുറത്തറിയുന്നത്. സംഭവത്തിൽ സൈബർ പോലീസിൻ്റെ സഹായം തേടിയിട്ടുണ്ട്.