പി.എം. ശ്രീ വിവാദം: കേരളത്തിന് പദ്ധതിക്കായി ഒരു രൂപയും നൽകിയിട്ടില്ലെന്ന് കേന്ദ്രം

സംസ്ഥാന സർക്കാരിന്റെ അവകാശവാദത്തിന് വിരുദ്ധ നിലപാട്
 
Kerala

പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിങ് ഇന്ത്യ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരളത്തിന് പദ്ധതിക്കായി ഇതുവരെ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തിന് പി.എം. ശ്രീ ഫണ്ട് ലഭിച്ചെന്ന കേരള സർക്കാരിന്റെ അവകാശവാദത്തിന് വിരുദ്ധമാണ് കേന്ദ്രത്തിന്റെ നിലപാട്. 

പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ ധാരണാപത്രം (MoU) ഒപ്പുവെച്ചെങ്കിലും പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയോ സ്കൂളുകൾക്ക് അന്തിമ അംഗീകാരം ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. അതിനാൽ പദ്ധതിക്ക് കീഴിൽ കേരളത്തിന് പ്രത്യേക ധനസഹായം അനുവദിച്ചിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. 

അതേസമയം, മുൻ സർക്കാർ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് നിലവിലെ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഏത് വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കാൻ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.