പോക്‌സോ പ്രതി കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബ്ലേഡ് വിഴുങ്ങി
Oct 1, 2024, 15:00 IST
തിരുവനന്തപുരം: പോക്‌സോ കേസിലെ പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബ്ലേഡ് വിഴുങ്ങിയ സംഭവം ഞെട്ടിക്കുന്ന സംഭവം. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സുമേഷ് എന്ന പ്രതി ബ്ലേഡ് വിഴുങ്ങിയത്. കൊല്ലം കോടതിയിലേക്ക് പോകും വഴിയാണ് സംഭവം.
സുമേഷ് തന്നെയാണ് ബ്ലേഡ് വിഴുങ്ങിയ വിവരം പൊലീസിനെ അറിയിച്ചത്. ഇതേത്തുടർന്ന് പോലീസ് ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.