സംസ്ഥാനത്ത് തിരമാലകൾക്ക് സാധ്യത, തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം; വിനോദസഞ്ചാരികൾ നിയന്ത്രിച്ചു

 
Sea
Sea

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തിരമാലകൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വിനോദ സഞ്ചാരികൾക്കും നിയന്ത്രണമുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും അപകടമേഖലകളിൽ നിന്ന് മാറിനിൽക്കാനും ബോട്ടുകൾ സുരക്ഷിതമായി കെട്ടാനും നിർദേശം നൽകി. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലാണ് ഇന്നലെ തിരമാലകൾ ആഞ്ഞടിച്ചത്.

500 വീടുകളിൽ വെള്ളം കയറുകയും നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് ശക്തമായ തിരമാല കരയിലേക്ക് അടിച്ചുകയറിയത്.

മഴ പെയ്യാൻ സാധ്യതയുണ്ട്

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എറണാകുളത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബോട്ട് മറിഞ്ഞു

ബോട്ട് മറിഞ്ഞ് കടലിലേക്ക് ഒഴുകി. രണ്ട് പേർക്ക് പരിക്കേറ്റു. അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ 6.45ഓടെയായിരുന്നു അപകടം.