വൈദ്യുതി നിരക്ക് വർദ്ധന ജനദ്രോഹം: കെ.സുരേന്ദ്രൻ

 
K.surendran

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​നൊ​പ്പം നി​ര​ക്കും വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ജനദ്രോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ ​മാ​സ​ത്തെ ബി​ല്ലി​ല്‍ വൈ​ദ്യു­​തി യൂ​ണി​റ്റി​ന് 19 പൈ­​സ വ­​ച്ച് സ​ര്‍​ചാ​ര്‍​ജ് ഈ­​ടാ­​ക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്ല്യമാണ്.

ക­​ഴി­​ഞ്ഞ ആ­​റ് മാ­​സ­​മാ­​യി നി­​ല­​വി­​ലു​ള്ള ഒ​മ്പ­​ത് പൈ​സ​യ്ക്ക് പു­​റ​മെ 10 പൈ​സ കൂ​ടി സ​ര്‍​ചാ​ര്‍​ജ് ഏ​ര്‍​പ്പെ­​ടു­​ത്താ­​നുള്ള പുതിയ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. നിലവിൽ വൈദ്യുതി ചാർജ് വർദ്ധനവ് കാരണം ജനങ്ങൾ വലയുമ്പോഴാണ് കൂടുതൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗാണ് നടക്കുന്നത്. കൊടും ചൂടുകാലത്ത് ജനങ്ങൾക്ക് നരകയാതന നൽകുന്ന നടപടിയാണിത്. നിയന്ത്രണം എന്ന പേരിൽ നടക്കുന്ന ഈ തട്ടിപ്പിനെതിരെ പല സ്ഥലത്തും നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. ഇങ്ങനെ പോയാൽ ജനങ്ങൾ കെഎസ്ഇബി കയ്യേറുന്ന സാഹചര്യമുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.