പ്രേം കുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ ചുമതല

 
prem kumar
prem kumar

തിരുവനന്തപുരം: രഞ്ജിത്തിന്‍റെ രാജി പ്രേം കുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ ചുമതല, ഉത്തരവിറക്കി സര്‍ക്കാര്‍ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കികൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി

ലൈംഗികാതിക്രമ പരാതിയില്‍ കേസ് അന്വേഷണം നേരിടുന്ന സംവിധായകൻ ര‍ഞ്ജിത്ത് രാജിവെച്ചതോടെ ഒഴിവു വന്ന സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ ചുമതല പ്രേം കുമാറിന് നല്‍കി സര്‍ക്കാര്‍. നിലവില്‍ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കികൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. 

രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. സാംസ്കാരിക വകുപ്പ് ജോയിന്‍റ് സെക്രട്ടറി ആര്‍ സന്തോഷാണ് ഉത്തരവിറക്കിയത്.