പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; നിവേദനം

 
Priyanka

കൊച്ചി: വയനാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസാണ് ഹർജി നൽകിയത്.

തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ പ്രിയങ്ക തെറ്റായ വിവരങ്ങൾ നൽകിയെന്ന് നവ്യ നൽകിയ ഹർജിയിൽ പറയുന്നു. തൻറെയും കുടുംബത്തിൻറെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ വിവരങ്ങൾ പ്രിയങ്ക മറച്ചു വെച്ചെന്ന് അവർ ആരോപിച്ചു.

തൻ്റെ സ്വത്തുവിവരങ്ങൾ മറച്ചുവെച്ച് പ്രിയങ്ക വോട്ടർമാരെ അമിതമായി സ്വാധീനിച്ചുവെന്ന് ഹർജിയിൽ പറയുന്നു. നാമനിർദേശ പത്രിക സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും അതിൽ പരാമർശമുണ്ട്. നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാൽ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന വാദം.