പ്രിയങ്കയ്‌ക്കൊപ്പം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; നാമനിർദേശ പത്രിക സമർപ്പിക്കാൻ

 
Rahul

കൽപ്പറ്റ: യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം ഇന്ന് വയനാട് സന്ദർശിക്കും. രാവിലെ 10 മണിയോടെ ഹെലികോപ്റ്ററിൽ റിപ്പൺ തലക്കൽ എസ്റ്റേറ്റ് ഗ്രൗണ്ടിൽ എത്തും. അവിടെ നിന്ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപം പോകും. രാവിലെ 11ന് റോഡ് ഷോ ആരംഭിക്കും.

കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് മുതൽ എസ്കെഎംജെ സ്കൂൾ വരെയാണ് റോഡ് ഷോ. 12 മണിക്ക് റിട്ടേണിംഗ് ഓഫീസറും കളക്ടറുമായ ഡോ.രേണു രാജ് മുമ്പാകെ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും ഇന്ന് പത്രിക സമർപ്പിക്കും.

ജില്ലയിലെ മുതിർന്ന നേതാക്കൾക്കൊപ്പം ഇരു നേതാക്കളും പത്രിക സമർപ്പിക്കും. രാവിലെ ഒമ്പതിന് കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് പരിസരത്ത് നിന്ന് ആനി രാജയുടെ റോഡ് ഷോ ആരംഭിക്കും