അറ്റകുറ്റപ്പണികൾ കാരണം കേരളത്തിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു; രണ്ട് ട്രെയിനുകൾ റദ്ദാക്കി, വന്ദേ ഭാരത് വൈകി ഓടുന്നു

 
vande bharat
vande bharat

കൊച്ചി: ആലുവ പാലത്തിൽ ഞായറാഴ്ച നടക്കുന്ന അറ്റകുറ്റപ്പണികൾ കാരണം കേരളത്തിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. രണ്ട് ട്രെയിനുകൾ റദ്ദാക്കി. വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകി ഓടുന്നു. പാലക്കാട് ജംഗ്ഷൻ-എറണാകുളം സൗത്ത് മെമു (66609), എറണാകുളം സൗത്ത് - പാലക്കാട് ജംഗ്ഷൻ മെമു (66610) എന്നിവ ഞായറാഴ്ച റദ്ദാക്കി.

ഗോരഖ്പൂർ തിരുവനന്തപുരം സെൻട്രൽ രപ്തിസാഗർ എക്സ്പ്രസ് (12511) ഒരു മണിക്കൂർ 20 മിനിറ്റ് വൈകി പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു. കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് (16308) ഒരു മണിക്കൂർ 15 മിനിറ്റ് വൈകും. മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് (20631) 25 മിനിറ്റ് വൈകും.

വൈകുന്നേരം 4.05 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (20632) പത്ത് മിനിറ്റ് വൈകും. സെക്കന്തരാബാദ്-തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് (17230) 30 മിനിറ്റ് വൈകും. ജാംനഗർ-തിരുനെൽവേലി എക്സ്പ്രസ് (19578) പത്ത് മിനിറ്റ് വൈകും.

ആകെ എട്ട് ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ട്രെയിൻ ഗതാഗത തടസ്സങ്ങൾ കണക്കിലെടുത്ത് ഞായറാഴ്ച യാത്രക്കാർ ബദൽ യാത്രാ ക്രമീകരണങ്ങൾ നടത്തണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു.