ശബരിമലയിൽ കൈവരി തകർന്നു; ശ്രീകോവിലിനു തൊട്ടടുത്തായിരുന്നു അപകടം

 
sabarimala

പത്തനംതിട്ട: ശബരിമല അയ്യപ്പക്ഷേത്രത്തിലെ സന്നിധാനത്ത് കൈവരി തകർന്നു. ശ്രീകോവിലിനു സമീപം കനത്ത തിരക്കിനിടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.

സോപാനത്തിലെ മേൽപ്പാലത്തിൽ നിന്ന് ശ്രീകോവിലിലേക്ക് ഭക്തർ ഇറങ്ങുന്ന ഭാഗത്താണ് കൈവരി തകർന്നത്. അത് ഇതിനകം പരിതാപകരമായ അവസ്ഥയിലായിരുന്നു. സംഭവസമയത്ത് സന്നിധാനത്ത് നല്ല തിരക്കായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. തീർത്ഥാടകർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

മകരവിളക്ക് അടുത്തതോടെ ശബരിമലയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചെന്നൈയിൽ നിന്നെത്തിയ കുട്ടികളടക്കം 35 അംഗ തീർഥാടക സംഘം പത്തുമണിക്കൂർ വരെ ക്യൂവിൽ നിൽക്കേണ്ടിവരുമെന്നറിഞ്ഞ് കഴിഞ്ഞ ദിവസം ദർശനത്തിന് കാത്തുനിൽക്കാതെ മടങ്ങിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഘം പമ്പയിലെത്തിയത്.