7 വർഷമായി നടത്തുന്ന നിയമ പോരാട്ടം 7 ദിവസം കൊണ്ടു പരിഹരിച്ച് രാജീവ്ചന്ദ്രശേഖർ

 
RC

എൻഎച്ച്എഐ ഹൈക്കോടതി കേസുമായി മുമ്പോട്ട് പോകില്ലെന്ന് എന്നോട്  സമ്മതിച്ചിട്ടുണ്ട്.  

തിരുവനന്തപുരം: കഴക്കൂട്ടം കാരോട് ബൈപ്പാസിന് ഭൂമി വിട്ട് നൽകിയ കുടുംബങ്ങൾ നഷ്ട പരിഹാരതുക വേഗത്തിലാക്കണമെന്ന ആവശ്യം കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൽ ഗഡ്കരിയെ നേരിട്ട് ധരിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഏഴ് ദിവസങ്ങൾക്ക് മുമ്പാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ തന്നെ സമീപിച്ചത്. കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട് എൻ എച്ച്എഐ ഉദ്യോഗസ്ഥരുമായി സംസാരിച്ചു.

ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനെതിരെ എൻ എച്ച് എ ഐ ഹൈക്കോടതി കേസുമായി മുമ്പോട്ട് പോകില്ലെന്ന് എന്നോട്  സമ്മതിച്ചിട്ടുണ്ട്. അതിനാൽ ഭാരവാഹികൾ എത്രയും വേഗം കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചാൽ ഒരു മിന്നിട്ട് പോലും താമസമില്ലാതെ തുക അനുവദിക്കുന്ന കാര്യം ഞാൻ ഉറപ്പ് തരുന്നതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ  വേദിയിലുണ്ടായിരുന്ന ജനങ്ങൾ നിറഞ്ഞ കരഘോഷത്തോടെ  ശ്രവിച്ചത്.

കഴക്കൂട്ടം - കാരോട് ബൈപാസിന് ഭൂമി വിട്ടു നൽകിയവർക്ക് അനുവദിച്ച തുകയിൽ നിന്നും സെൻ്റിന് ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം വെട്ടികുറച്ചു. ഇതിനെതിരെ നടത്തിയ സമരത്തിൻ്റെ ഫലമായി ഭൂമി ഏറ്റെടുക്കൽ വിഞ്ജാപനം പുറപ്പെടുവിച്ച തീയതി മുതൽ 50% വർദ്ധിപ്പിച്ച നഷ്ടപരിഹാരവും ഇതിന് ഗണ്യമായ പലിശയും ഉടമകൾക്ക് നൽകണമെന്ന 2017 ലെ ജില്ലാകള്ക്ടറുടെയും ആർബിട്രേറ്ററിൻ്റെ ഉത്തരവിനെ എൻ എച്ച് എഐ എതിർത്തു.

തുടർന്നാണ് ഇതു സംബന്ധിച്ച് കേസ് ഹൈക്കോടതി എത്തിയത്. യോഗത്തിൽ ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി എസ്.  മണിറാവു, വൈസ് ചെയർമാൻ വി.എസ് രജനീഷ് , സെക്രട്ടറി രാജഗോപാൽ, അരോക് കുമാർ,  ബിജെപി മണ്ഡലം പ്രസിഡൻ്റ് അഡ്വ.സുനീഷ് എന്നിവർ പങ്കെടുത്തു.

അതേസമയം, തീരദേശത്ത് ഇടത് വലുത് മുന്നണികൾ കാലങ്ങളായി തുടരുന്ന വികസന വിരുദ്ധ നിലാപാടിൽ പ്രതിഷേധിച്ച് വലിയ തുറ തീരപ്രദേശത്ത് നിന്നും ഒരുകൂട്ടം യുവാക്കൾ ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.നരേന്ദ്ര മോദി സർക്കാരിന്റെ വികസനം കാഴ്ച്ചപാടിൽ ആകൃഷ്ടരായ വലിയതുറ സ്വദേശികളായ സോജൻ മാത്യൂ, മൈക്കിൾ ഫെർണാണ്ടസ്, ആൻ്റണി, അൽഫോൺസ്, ഷാജൻ വിക്ടർ, ടോണി എന്നിവർ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായി കൂടികാഴ്ച്ച നടത്തി. തിരുവനന്തപുരത്തും അതിലുപരി മത്സ്യ തൊഴിലാളി മേഖലയായ വലിയതുറയും വികസനത്തിനും  എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വിജയിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്ന് അവർ പറഞ്ഞു.