കേരളത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്ന ബിൽ രാജ്യസഭയും പാസാക്കി; ഇനി ഔദ്യോഗിക നടപടികൾ

 
Kerala

കേരളത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള Kerala (Alteration of Name) Bill, 2026 രാജ്യസഭയും ബുധനാഴ്ച ശബ്ദവോട്ടോടെ പാസാക്കി. ഇതോടെ ലോക്സഭയ്ക്കും പിന്നാലെ പാർലമെന്റിന്റെ ഇരുസഭകളും ബിൽ അംഗീകരിച്ചു. 

കേരള നിയമസഭ 2024ൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. 2024 ജൂണിൽ സംസ്ഥാന സർക്കാർ ഈ പ്രമേയം കേന്ദ്രത്തിന് കൈമാറുകയും ചെയ്തു. 

ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ‘Kerala’ എന്ന പേരിന് പകരം ‘Keralam’ എന്ന് മാറ്റം വരുത്തുന്നതിനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്. ഭരണഘടനയിലെ ആർട്ടിക്കിൾ 3 പ്രകാരമാണ് പേരുമാറ്റം നടപ്പാക്കുന്നത്. 

ലോക്സഭ ബിൽ ചൊവ്വാഴ്ചയാണ് പാസാക്കിയത്. രാജ്യസഭ കൂടി അംഗീകരിച്ചതോടെ ഇനി രാഷ്ട്രപതിയുടെ അനുമതി ഉൾപ്പെടെയുള്ള ഭരണഘടനാപരമായ നടപടികൾ പൂർത്തിയാകണം. അതിനുശേഷമാണ് പേരുമാറ്റം ഔദ്യോഗികമായി പ്രാബല്യത്തിൽ വരിക.