റെക്കോർഡ് വിൽപ്പന; ക്രിസ്മസ് കാലത്ത് മലയാളികൾ കുടിച്ചത് 152 കോടിയുടെ മദ്യം
Dec 26, 2024, 17:10 IST
തിരുവനന്തപുരം: കേരളത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ ക്രിസ്‌മസിലും കഴിഞ്ഞ ദിവസങ്ങളിലും റെക്കോർഡ് മദ്യവിൽപന. ബിവറേജസ് കോർപറേഷൻ കഴിഞ്ഞ രണ്ടുദിവസത്തെ മദ്യവിൽപനയുടെ കണക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 152.06 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ തീയതികളിൽ വിറ്റത് 122.14 കോടി രൂപയുടെ മദ്യമാണ്.
മുൻവർഷത്തേക്കാൾ 24.50 ശതമാനം (29.92 കോടി രൂപ) വർധനവുണ്ടായി. ഈ വർഷം ക്രിസ്മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റത്. മുൻവർഷത്തേക്കാൾ 6.84 ശതമാനം വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
ഈ വർഷം ഡിസംബർ 24ന് 71.40 കോടിയും വെയർഹൗസുകൾ വഴി 26.02 കോടിയും ഉൾപ്പെടെ ആകെ 97. 42 കോടി രൂപ വിറ്റു. 2023 ഡിസംബർ 24ന് 71 കോടി രൂപയുടെ മദ്യമാണ് വിറ്റത്
ഔട്ട്ലെറ്റുകൾ. ഇത്തവണ ഡിസംബർ 24ന് വിൽപ്പനയിൽ 37.21 ശതമാനം വർധനയുണ്ടായി.