യാത്രക്കാർക്ക് ആശ്വാസം; കെഎസ്ആർടിസി പുതിയ പദ്ധതി അവതരിപ്പിച്ചു

 
KSRTC

തിരുവനന്തപുരം: കെഎസ്ആർടിസി ഹില്ലി അക്വയുമായി സഹകരിച്ച് യാത്രക്കാർക്കായി കുടിവെള്ള വിതരണ പദ്ധതി തുടങ്ങി. യാത്രക്കാർക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കെഎസ്ആർടിസി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

കെഎസ്ആർടിസിയും ഹില്ലി അക്വയും ചേർന്ന് യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിച്ചു. യാത്രക്കാർക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി സഹകരിച്ചാണ് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്. ലിറ്ററിന് 20 രൂപയ്ക്ക് കുപ്പിവെള്ളം വിതരണം ചെയ്യുന്ന കമ്പനികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.

കെഎസ്ആർടിസി ഇത്തരമൊരു സംരംഭം ആരംഭിക്കുമ്പോൾ, കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് ഏറ്റവും ശുദ്ധവും നിലവാരമുള്ളതുമായ കുടിവെള്ളം നൽകുന്നതിന് ഏറ്റവും വിശ്വസനീയമായ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ ഹില്ലി അക്വയെ തിരഞ്ഞെടുത്തു.