കെഎസ്‌ആർടിസിക്ക് 74.20 കോടി രൂപകൂടി അനുവദിച്ചു
Sep 10, 2024, 12:10 IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 74.20 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന് കോർപറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന് എടുത്ത വായ്‌പകളുടെ തിരിച്ചടവിനായാണ് സഹായം ലഭ്യമാക്കിയത്.
ഈ സാമ്പത്തിക വർഷം ബജറ്റിൽ കെഎസ്‌ആർടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 864.91 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 6044 കോടി രൂപയാണ് കോർപറേഷന് നൽകിയത്.