ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപ്പന; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

 
Execise
Execise

ഇടുക്കി: ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ ഇടുക്കി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒഡക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോറിക്ഷ ഡ്രൈവറുമായ പ്രവീൺ കുര്യാക്കോസിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്ന് ഒമ്പത് ലിറ്റർ മദ്യം കണ്ടെടുത്തു.

മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പ്രവീൺ കുര്യാക്കോസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം പ്രഖ്യാപിച്ചു.