നടിമാർക്കെതിരെ മോശം പരാമർശം നടത്തിയതിന് സന്തോഷ് വർക്കി കസ്റ്റഡിയിൽ

 
arattannan
arattannan

കൊച്ചി: സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തിയതിന് പരാതിയിൽ ആറാട്ടു അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ കസ്റ്റഡിയിലെടുത്തു. എറണാകുളം നോർത്ത് പോലീസാണ് സന്തോഷ് വർക്കിയെ കസ്റ്റഡിയിലെടുത്തത്.

സിനിമാ നടിമാർക്കെതിരെ മോശം പരാമർശം നടത്തിയതിന് മുമ്പ് തന്റെ ഫേസ്ബുക്ക് പേജിൽ സന്തോഷ് വർക്കി പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ നടിമാർ നൽകിയ പരാതിയിലാണ് നടപടി. അമ്മ സംഘടനയിലെ അംഗങ്ങൾ ഉൾപ്പെടെ നിരവധി നടിമാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു.

സിനിമാ മേഖലയിലെ എല്ലാ സ്ത്രീകളും മോശം സ്വഭാവക്കാരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സിനിമാ താരങ്ങൾക്കെതിരെയും അദ്ദേഹം മുമ്പ് സമാനമായ പരാമർശങ്ങൾ നടത്തിയിരുന്നു.