ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരമാണ്

 
Accident

തൃശൂർ: കൊടകരയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം. ദേശീയപാതയിൽ നിന്ന് കൊടകര സെൻ്ററിലേക്ക് പോവുകയായിരുന്ന ബസിൻ്റെ മുൻഭാഗം ലോറിയിൽ ഇടിക്കുകയായിരുന്നു. ഈ സമയം മറ്റൊരു ലോറി വന്ന് ബസിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.