ലൈംഗികാതിക്രമ പരാതി: ഇടവേള ബാബു അറസ്റ്റിൽ, മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു

 
edavela

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ പിന്നീട് ജാമ്യത്തിൽ വിട്ടു. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നടനോട് പോലീസ് നേരത്തെ നിർദ്ദേശിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഓഗസ്റ്റ് 28-ന് എറണാകുളം ടൗൺ നോർത്ത് സ്‌റ്റേഷനാണ് ഇടവേള ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അമ്മയുടെ അംഗത്വം എടുക്കാൻ തൻ്റെ ഫ്‌ളാറ്റിലെത്തിയ ഇടവേള ബാബു സമ്മതമില്ലാതെ കഴുത്തിൽ ചുംബിക്കുകയായിരുന്നുവെന്ന് നടി നൽകിയ പരാതിയിൽ പറയുന്നു.

ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പ്രതിക്ക് 10 വർഷം വരെ തടവും പിഴയും ലഭിക്കും.