ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്.ഐയെ സസ്പെൻഡ് ചെയ്തു

 
CRM

കാസർകോട്: കാസർകോട് ടൗൺ മുൻ എസ്ഐ പി അനൂപ് ഓട്ടോറിക്ഷ വിട്ടുനൽകാത്തതിനെ തുടർന്ന് ഓട്ടോഡ്രൈവർ അബ്ദുൾ സത്താർ ആത്മഹത്യ ചെയ്തു. എസ്ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറെ കഴുത്തിന് പിടിച്ച് വലിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണ വിധേയമായി ഉത്തരമേഖലാ ഡിഐജി എസ്ഐയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

എസ്ഐ അനൂപ് നൗഷാദിനെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കുന്നതിൻ്റെയും ആക്രോശിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ജൂണിലാണ് സംഭവം. നൗഷാദ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ കണ്ടിരുന്നു. നൗഷാദ് ഫോണെടുക്കാൻ സ്റ്റേഷനു പുറത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ എത്തിയപ്പോഴായിരുന്നു എസ്ഐയുടെ ആക്രമണം.

താൻ കഞ്ചാവ് കേസിലെ പ്രതിയോ കൊലപാതക കേസിലെ പ്രതിയോ അല്ലെന്ന് ഡ്രൈവർ നൗഷാദ് എസ്ഐയോട് പറയുന്നത് വീഡിയോയിൽ കാണാം. എസ്ഐക്കെതിരെ നൗഷാദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.