തൂണേരി ഷിബിൻ വധക്കേസിൽ പ്രതികളായ ആറ് മുസ്ലിം ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം

 
HC
HC

കൊച്ചി: തൂണേരി ഷിബിൻ വധക്കേസിൽ പ്രതികളായ ആറ് മുസ്ലീം ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്. വടകര തൂണേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ (19) കൊല്ലപ്പെട്ട കേസിലാണ് വിധി.

പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴ അടയ്‌ക്കേണ്ടി വരും. ഈ തുക ഷിബിൻ്റെ പിതാവിന് നഷ്ടപരിഹാരമായി നൽകണം. പ്രതികളുടേത് ഹീനമായ പ്രവൃത്തിയാണെന്നും അവർക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. വിദേശത്തായിരുന്ന ആറ് പ്രതികൾ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു.

നാദാപുരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ആറുപേരെയും ഹൈക്കോടതിയിൽ ഹാജരാക്കി. പാസ്‌പോർട്ട് തിരികെ ലഭിക്കാത്തതിനാൽ ഒന്നാം പ്രതി വിദേശത്ത് തുടരുകയാണെന്നും മടങ്ങാൻ തയ്യാറാണെന്നും പ്രതി അറിയിച്ചു. ഒന്നാം പ്രതിയുടെ അഭാവത്തിൽ മറ്റ് പ്രതികൾക്ക് ശിക്ഷ നൽകുന്നതിന് നിയമതടസ്സമില്ലെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.