കൊടും ചൂടിൽ നിന്ന് നേരിയ ശമനം, മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

 
Rain

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. .

തെക്കൻ ജില്ലകളിലും വെള്ളിയാഴ്ച വരെ ശക്തമായ വേനൽമഴ ലഭിക്കും. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴ. ഇന്ന് പത്തനംതിട്ടയിലും നാളെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 65 മുതൽ 115 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കല്ല്‌കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് 0.5 മുതൽ 1.2 മീറ്റർ വരെയും തെക്കൻ തമിഴ്നാട് തീരത്ത് 0.7 മുതൽ 1.1 മീറ്റർ വരെയും ഉയരത്തിൽ തിരമാലകൾ ഉയരും.