പ്രിയങ്കയ്‌ക്കൊപ്പം സോണിയ ഗാന്ധി; വയനാട്ടിൽ ശക്തമായ പ്രചാരണത്തിന് കോൺഗ്രസ്

 
Rahul

കൽപ്പറ്റ: പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ ശക്തമായ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്. പ്രിയങ്കാ ഗാന്ധിക്കൊപ്പം സോണിയാ ഗാന്ധിയും വയനാട്ടിലെത്തുമെന്നാണ് പുതിയ വിവരം. പ്രിയങ്കയുടെ കന്നി മത്സരത്തിൻ്റെ പ്രചാരണത്തിനായാണ് സോണിയ വയനാട്ടിലെത്തുന്നത്. വയനാട്ടിലേക്ക് പ്രിയങ്കയ്‌ക്കൊപ്പം രാഹുൽ ഗാന്ധിയും എത്തുമെന്ന് ഇന്നലെ അറിയിച്ചിരുന്നു.

മൂവരും ചൊവ്വാഴ്ച വയനാട്ടിലെത്തും. കൽപ്പറ്റയിൽ സ്ഥാനാർഥിയുടെ റോഡ് ഷോയിൽ മൂവരും പങ്കെടുക്കും. രാഹുലും സോണിയയും നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്കയെ അനുഗമിക്കും. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സോണിയാ ഗാന്ധി കേരളത്തിലെത്തുന്നത്. മിക്കവാറും 10 ദിവസം പ്രിയങ്ക വയനാട്ടിൽ ഉണ്ടാകും.