ആറ് ട്രെയിനുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ

 
Train

തിരുവനന്തപുരം: കേരളത്തിൽ ഓടുന്നവ ഉൾപ്പെടെ ആറ് പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. പ്രവർത്തനപരവും സുരക്ഷാപരവുമായ കാരണങ്ങളാണ് ട്രെയിനുകൾ റദ്ദാക്കുന്നതിന് റെയിൽവേ ചൂണ്ടിക്കാണിക്കുന്നത്. അവധി ദിനങ്ങൾ പോലെ തിരക്കേറിയ സമയങ്ങളിലാണ് റെയിൽവേ നിയമം. 

സ്‌കൂളുകൾ തുറക്കുന്ന മാസമായതിനാൽ സ്ഥലമാറ്റവും ഉള്ളതിനാൽ റെയിൽവേയുടെ നീക്കം യാത്രക്കാരെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

ശനിയാഴ്ചകളിൽ ഓടുന്ന മംഗളൂരു-കോയമ്പത്തൂർ-മംഗലാപുരം പ്രതിവാര തീവണ്ടി (06041/06042) ജൂൺ 8 മുതൽ 29 വരെ സർവീസുകൾ നിർത്തും. മെയ് 25, ജൂൺ 1 തീയതികളിലെ സർവീസുകൾ നിലനിർത്തിയിട്ടുണ്ട്. മംഗളൂരു-കോട്ടയം റൂട്ടിലെ പ്രത്യേക ട്രെയിൻ (06075/06076) റെയിൽവേ നേരത്തെ റദ്ദാക്കിയിരുന്നു. ഏപ്രിൽ 20 മുതൽ ജൂൺ 1 വരെ (ശനിയാഴ്ചകളിൽ) സേവനം പ്രഖ്യാപിച്ചു. ഏപ്രിൽ 20ന് സർവീസ് ഉണ്ടായിരുന്നു.

ട്രെയിനുകൾ റദ്ദാക്കി

മംഗലാപുരം-കോയമ്പത്തൂർ പ്രതിവാര ട്രെയിൻ സർവീസ് (ശനി) - 06041- (ജൂൺ 8 മുതൽ 29 വരെ).

കോയമ്പത്തൂർ-മംഗലാപുരം പ്രതിവാര ട്രെയിൻ സർവീസ് (ശനി)-06042- (ജൂൺ 8-29).

കൊച്ചുവേളി-നിസാമുദ്ദീൻ പ്രതിവാര ട്രെയിൻ സർവീസ് (വെള്ളിയാഴ്ച)-06071-(ജൂൺ 7-28).

നിസാമുദ്ദീൻ-കൊച്ചുവേളി പ്രതിവാര ട്രെയിൻ സർവീസ് (തിങ്കൾ)-06072-(ജൂൺ 10-ജൂലൈ 1).

ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായർ)-06037 (ജൂൺ 21-30).

വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കൾ) 06038 (ജൂൺ 22-ജൂലൈ 1)