തലസ്ഥാന നഗരിയിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

 
Kerala
Kerala

തിരുവനന്തപുരം: ഉള്ളൂരിലെ ഒരു കനാലിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നാട്ടുകാർ പ്രതിമ കനാലിൽ നിന്ന് പുറത്തെടുത്തു. കനാലിൽ ആരാണ് പ്രതിമ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഉള്ളൂരിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള വഴിയിലാണ് കനാലിൽ നിന്ന് കണ്ടെത്തിയ പ്രതിമ സ്ഥാപിച്ചത്.

ഇവിടെ സ്ഥാപിച്ച പഴയ പ്രതിമയ്ക്ക് പകരം പഞ്ചലോഹം കൊണ്ട് നിർമ്മിച്ച പുതിയ പ്രതിമ സ്ഥാപിച്ചു. കനാലിൽ ഉപേക്ഷിച്ച നിലയിലാണ് ഈ പഴയ പ്രതിമ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എൻഡിപി യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് ചെന്തി അനിൽ പറഞ്ഞു.