നഗരത്തിലെ 9 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

 
Thrissur
തൃശൂർ : തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 9 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പിടികൂടിയ ഭക്ഷണപദാർത്ഥങ്ങൾ കോർപ്പറേഷൻ മുമ്പിൽ ഹോട്ടലുകളുടെ പേര് സഹിതം പ്രദർശിപ്പിച്ചു. കുക്ക് ഡോർ, വിഘ്നേശ്വരാ ഹോട്ടൽ, പാർക്ക് ഹോട്ടൽ, റോയൽ ഹോട്ടൽ,ചുരുട്ടി ടീ ഷോപ്പ് തുടങ്ങിയ ഹോട്ടലുകളിലെ ഭക്ഷണമാണ് പിടിച്ചെടുത്ത്. 26 ഹോട്ടലുകളിലാണ് സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്.
ബുധൻ രാവിലെ ആറുമണിമുതൽ നടത്തിയ പരിശോധനയിലാണ് പഴയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്. പെരിഞ്ഞനത്തെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ചേർന്ന അടിയന്തര യോഗത്തിലെ തീരുമാനത്തിന്റെ ഭാഗമായിയായിരുന്നു നടപടി.
ആരോഗ്യ വകുപ്പിനോട് ഭക്ഷ്യവിഷബാധ കേസുകള്‍ കണ്ടെത്തിയാല്‍ ഉടൻ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാനും , ഭക്ഷണങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്താനും കളക്ടർ നിർദ്ദേശിച്ചിരുന്നു . 26 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് 9 ഇടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്.