കേരളത്തിൽ മത്സ്യബന്ധനത്തിന് കടുത്ത നിയന്ത്രണം; കുറഞ്ഞ വലുപ്പത്തിലുള്ള മത്സ്യം പിടിച്ചാൽ 2.5 ലക്ഷം രൂപ പിഴ
Aug 21, 2026, 11:38 IST
സംസ്ഥാനത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി മത്സ്യബന്ധന നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു. നിശ്ചിത വലുപ്പത്തിൽ താഴെയുള്ള മത്സ്യങ്ങളെ പിടിക്കുന്ന ബോട്ടുകൾക്കെതിരെ 2.5 ലക്ഷം രൂപ വരെ പിഴ ചുമത്തും.
കുഞ്ഞുമത്സ്യങ്ങളെ പിടിക്കുന്നത് തടയുന്നതിനാണ് നിയന്ത്രണം ശക്തമാക്കുന്നത്. ചെറിയ കണ്ണിയുള്ള വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും അധികൃതരുടെ പരിശോധനയിൽ കണ്ടെത്തിയാൽ നടപടിയുണ്ടാകും. നിലവിൽ 20 മില്ലിമീറ്ററിൽ താഴെയുള്ള മെഷ് വലകൾക്ക് നിയന്ത്രണമുണ്ട്.
നിയമലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മത്സ്യസമ്പത്തിന്റെ സംരക്ഷണവും സുസ്ഥിര മത്സ്യബന്ധനവും ഉറപ്പാക്കുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം.