വയറിളക്കവും ഛർദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
തിരുവനന്തപുരം: വയറിളക്കവും ഛർദ്ദിയും ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. നെയ്യാറ്റിൻകര മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസിൽ അലൻ (16) ആണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ.
ഫുട്ബോൾ കളിക്കുമ്പോൾ ഡ്രാഗൺ ഫ്രൂട്ടിൻ്റെ ഒരു കൂമ്പ് കാലിൽ തുളച്ചുകയറി. കഠിനമായ വേദന അനുഭവപ്പെട്ടെങ്കിലും ആശുപത്രിയിൽ പോയില്ല. പിറ്റേന്ന് തമിഴ്നാട്ടിലേക്ക് പോയിരുന്നു. തിരികെ വരുന്നതിനിടെ വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
വിഷം കഴിച്ചാണ് അലൻ്റെ മരണകാരണമെന്ന് മാരായമുട്ടം പോലീസിൻ്റെ എഫ്ഐആർ. എന്നാൽ മരണകാരണം വ്യക്തമാകണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്ലസ് വണ്ണിന് പ്രവേശനം തേടുന്നതിനിടെയാണ് മരിച്ചത്.
ധനുവച്ചപുരം എൻകെഎംജിഎച്ച്എസിൽ നിന്നാണ് അലൻ പത്താം ക്ലാസ് പാസായത്. അനിൽരാജിൻ്റെയും പ്രിജിയുടെയും മകനാണ്. ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ അരളി ചെടിയുടെ ഇലയിൽ നിന്ന് വിഷബാധയേറ്റ് മരിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾ പ്രസാദത്തിനും നിവേദ്യത്തിനുമുള്ള പൂവ് നിരോധിച്ചിരുന്നു. എന്നിരുന്നാലും ഡ്രാഗൺ ഫ്രൂട്ടിൻ്റെ മുള്ളാണോ ഇവിടെ വില്ലൻ എന്ന് വ്യക്തമല്ല.