കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

 
Death

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിനി റൂബി പട്ടേലിനെ (27)യാണ് നിള ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റിയിലെ ഹിന്ദി-താരതമ്യ സാഹിത്യ വിഭാഗത്തിൽ ഗവേഷകയാണ് റൂബി. റൂബിയുടെ മരണത്തെ തുടർന്നാണ് എസ്എഫ്ഐ സമരം ആരംഭിച്ചത്.

സർവകലാശാലയിൽ കൗൺസിലിങ് സൈക്കോളജി ഒഴിവ് നികത്തുക, വിദ്യാർഥികൾക്ക് സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐ സമരം സംഘടിപ്പിച്ചത്. വിദ്യാർഥികൾ വൈസ് ചാൻസലറെ ഓഫീസ് മുറിയിൽ പൂട്ടിയിട്ടു.

അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് എൻഎസ്‌യുവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ ഉത്തർപ്രദേശിൽ നിന്നുള്ള എം.എഡ് വിദ്യാർത്ഥി യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തിരുന്നു.