കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കും:മന്ത്രി വി ശിവൻകുട്ടി
പട്നയിൽ നടക്കുന്ന അണ്ടർ 17 ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് അത്ലറ്റിക്സ് മത്സരം
Mar 20, 2024, 12:48 IST

തിരുവനന്തപുരം: പട്നയിൽ നടക്കുന്ന അണ്ടർ 17 ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് അത്ലറ്റിക്സ് മത്സരത്തിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
മീറ്റിൽ കേരളത്തിൽ നിന്ന് 69 കുട്ടികൾ ആണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടക്കേണ്ടതായിരുന്നു മീറ്റ്. എന്നാൽ പിന്നീട് അത് മാറ്റുകയായിരുന്നു.