പരിസ്ഥിതി രത്ന പുരസ്കാരത്തിന് വിദ്യാർഥികൾ അർഹരായി
കോട്ടയം: ലോകത്തിലെ ആദ്യ അഗ്രിക്കൾച്ചറൽ തീം പാർക്കായ മാംഗോ മെഡോസ് ഏർപ്പെടുത്തിയ പരിസ്ഥിതി രത്ന പുരസ്കാരത്തിന് അർഹരായ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി ലയ മരിയ ബിജുവിനും സഹോദരൻ ആറാം ക്ലാസ് വിദ്യാർഥി ലീൻ ബി. പുളിക്കനും മോൻസ് ജോസഫ് എം എൽ എ പുരസ്കാരം സമ്മാനിച്ചു.
പുരസ്കാരവും പ്രശസ്തി പത്രവും പതിനായരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് പരിസ്ഥിതി രത്ന പുരസ്കാരം .
മാംഗോ മെഡോസ് കൺവൻഷൻ സെൻ്ററിൽ നടന്ന സമ്മേളന ത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എൻ. ബി. സ്മിത, വല്ലം ബ്രോസൻ സഭയുടെ ഇന്ത്യൻ സുപ്പീരിയറും സെൻ്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ മാനേജരുമായ ഡോ. ഫാ. ബിനോ ചേരിയിൽ, ' മാംഗോ മെഡോസ് സ്ഥാപകൻ എൻ. കെ. കുര്യൻ, എം. എം. സലിം, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ പൗളി ജോർജ്, പി.ടി.എ. പ്രസിഡൻ്റ് ജെന്നി റോബിൻ തുടങ്ങിയവർ പങ്കെടുത്തു.
തോടുകളും പുഴകളും കനാലുകളും ശുചീകരി ച്ച് മാലിന്യ മുക്തമാക്കുന്ന പ്രവർ ത്തനങ്ങൾക്കാണ് ലയ മരിയയ്ക്കും ലീൻ ബി പുളിക്കനും പരിസ്ഥിതി രത്ന പുരസ്കാരത്തിന് അർഹരായത്.
ട്രസ്റ്റ് റിസർച്ച് പാർക്ക് ചെയർമാനും മുൻ എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോ. സാബു തോമസ്, മുൻ ഡി.ജി.പി. ഡോ. ജേക്കബ് പുന്നൂസ്, ഹരിത കേരള മിഷൻ മുൻ കോ ഓർഡിനേറ്റർ സുജിത്ത് കരുൺ കെ . എ . എസ്, മാംഗോ മെഡോസ് സ്ഥാപകൻ എൻ. കെ. കുര്യൻ, എം. എം. സലിം എന്നിവരാണ് പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.