തൃശ്ശൂരിലെ ഔവർ ലേഡി ഓഫ് ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിന് സുരേഷ് ഗോപി സ്വർണ്ണ കിരീടം സമർപ്പിച്ചു

 
suresh

തൃശൂർ: തൃശൂർ ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ സുരേഷ് ഗോപിയും കുടുംബവും സ്വർണകിരീടം സമ്മാനിച്ചു. പെരുന്നാളിൽ പള്ളിയിലെത്തിയപ്പോൾ സ്വർണ്ണകിരീടം സമ്മാനിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഭാര്യ രാധിക മക്കളായ ഭാഗ്യ സുരേഷ്, ഭവാനി സുരേഷ് എന്നിവരും പള്ളിയിൽ എത്തിയിട്ടുണ്ട്.

ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളും പള്ളിയിലെത്തി. ഇടവക വികാരി നടത്തിയ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം ലൂർദ് മാതാവിന്റെ പ്രതിമയിൽ സുരേഷ് ഗോപിയും മകളും ചേർന്ന് കിരീടമണിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുകൾ നടന്നത്. ജനുവരി 17ന് തൃശൂരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഭാഗ്യയുടെ വിവാഹം. മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് വരൻ. സുരേഷ് ഗോപിയുടെ ഭാര്യ രാധികയാണ് ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

എന്നാൽ സംഗീത ചടങ്ങിൽ സുരേഷ് ഗോപി പങ്കെടുത്തില്ല. വരാഹം സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിലായിരുന്നു അദ്ദേഹം. താരത്തിന്റെ രംഗങ്ങൾ പൂർത്തിയാകുന്നതോടെ വരാനിരിക്കുന്ന എല്ലാ വിവാഹ ചിത്രങ്ങളിലും സുരേഷ് ഗോപിയെ ആരാധകർക്ക് കാണാൻ സാധിക്കും. വിവാഹ ചടങ്ങിൽ വധൂവരന്മാരെ ആശീർവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും.