വീട്ടിലെ കിണറ്റിൽ നിന്ന് മറുനാടൻ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
May 21, 2024, 12:38 IST
കൊച്ചി: ഒഡീഷയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ കടവന്ത്രയിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മനീഷ് കുമാർ ഐസ്വാളാണ് മരിച്ചത്. കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം ഒരു വൃദ്ധയുടെ വീട്ടിലെ കിണറ്റിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇതേ വീടിനോട് ചേർന്നാണ് മനീഷ് താമസിച്ചിരുന്നതെന്നാണ് വിവരം.
ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്ക്കാണ് വയോധിക താമസിക്കുന്നത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാതെ ആത്മഹത്യയോ കൊലപാതകമോ ആയി കണക്കാക്കാനാവില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.