പീച്ചി ഡാമിൽ നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ സെക്രട്ടറിയാണ് മരിച്ചത്

 
death

തൃശൂർ: പീച്ചി ഡാമിലെ റിസർവോയറിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ കണ്ടെടുത്തു. എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മലപ്പുറം സ്വദേശിയുമായ മുഹമ്മദ് യഹിയയാണ് മരിച്ചത്.

പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (കെഎഫ്ആർഐ) ഇൻ്റേൺഷിപ്പിനായി സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു ഇയാൾ. മഹാരാജാസിൽ എംഎസ്‌സി ബോട്ടണി വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ റിസർവോയറിൽ വെച്ചായിരുന്നു അപകടം.