കഴുത്തറുത്ത നിലയിൽ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ദന്തഡോക്ടർ മരിച്ചു

 
TVM

തിരുവനന്തപുരം: കഴുത്തറുത്ത നിലയിൽ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ദന്തഡോക്ടർ മരിച്ചു. നെയ്യാറ്റിൻകരയിലെ അമരവിള ആലത്തറ വീട്ടിൽ ആദർശിന്റെ ഭാര്യ സൗമ്യ (31) ആണെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സൗമ്യ നാല് വർഷം മുമ്പാണ് വിവാഹിതയായത്. കുട്ടികളില്ലാത്തത് മാനസികമായി തളർത്തുന്നതായി ബന്ധുക്കൾ പറഞ്ഞു.

നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കഴുത്തറുത്ത നിലയിൽ സൗമ്യയെ പുലർച്ചെ രണ്ട് മണിയോടെയാണ് കൊണ്ടുവന്നത്. സംഭവസമയത്ത് ഭർത്താവും അമ്മായിയമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ സൗമ്യയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.