പൃഥ്വിരാജിന് ഐടി വകുപ്പ് നോട്ടീസ് നൽകി, പ്രതിഫലത്തിന്റെ വിശദാംശങ്ങൾ നൽകാൻ നിർദ്ദേശിച്ചു

 
prithviraj
prithviraj

കൊച്ചി: എമ്പുരാൻ എന്ന സിനിമയുടെ വിവാദങ്ങൾക്ക് പിന്നാലെ നടൻ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി. മൂന്ന് സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടനോട് വിശദീകരണം തേടി. കടുവ ജനഗണമന, ഗോൾഡ് എന്നീ ചിത്രങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന് വകുപ്പ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ഈ ചിത്രങ്ങളിൽ നടൻ എന്ന നിലയിൽ പൃഥ്വിരാജ് ഒരു പ്രതിഫലവും വാങ്ങിയിട്ടില്ല. എന്നാൽ സഹനിർമ്മാതാവ് എന്ന നിലയിൽ പൃഥ്വിരാജ് ഏകദേശം 40 കോടി രൂപ കൈപ്പറ്റിയതായി കണ്ടെത്തി.

ഈ സിനിമകൾക്ക് നിർമ്മാണ കമ്പനിയുടെ പേരിൽ ലഭിച്ച പണത്തെക്കുറിച്ച് വ്യക്തമാക്കണമെന്ന് ആദായനികുതി വകുപ്പ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇതൊരു സ്വാഭാവിക നടപടിയാണെന്ന് ആദായനികുതി വകുപ്പ് വിശദീകരിച്ചു. എമ്പുരാൻ എന്ന സിനിമയുടെ വിതരണക്കാരിൽ ഒരാളായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയ സാഹചര്യത്തിലാണ് സിനിമയുടെ സംവിധായകൻ പൃഥ്വിരാജിനെതിരെയുള്ള നീക്കം എന്നതും ശ്രദ്ധേയമാണ്.