മലേഷ്യൻ ഗ്ലോബൽ എഡ്യൂ ഫെയർ 2025 നവംബർ 1-ന് കോഴിക്കോട് ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടന്നു

 
Kochi
Kochi

കോഴിക്കോട്:  മലേഷ്യൻ സർക്കാർ ഏജൻസിയായ എജുക്കേഷൻ മലേഷ്യ ഗ്ലോബൽ സർവീസസ് (EMGS) ഇൻഡ്യയിലെയും യു.എ.ഇ.ലെയും പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ എഡ്‌റൂട്ട്സ് ഇൻറ്റർനാഷണലുമായി സഹകരിച്ച് നവംബർ ഒന്നിന് നടത്തിയ മലേഷ്യൻ ഗ്ലോബൽ എഡ്യൂ ഫെയറിൽ (MGEF 2025) 500-ഓളം സ്കൂൾ, കോളേജ് വിദ്യാർഥികളും മാതാപിതാക്കളും പങ്കെടുത്തു.

മലേഷ്യയിലെ വിവിധ പബ്ലിക്, പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ ഈ ഫെയറിൽ പങ്കെടുത്തു.  സർവകലാശാലാ പ്രതിനിധികളിൽ നിന്ന് കോഴ്‌സുകൾ, സ്കോളർഷിപ്പുകൾ, അഡ്മിഷൻ മാനദണ്ഡങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ലഭിച്ചു.

സ്കോളർഷിപ്പ് എലിജിബിലിറ്റി വിലയിരുത്തലിനും, വ്യക്തിഗത അക്കാദമിക്ക് കൗൺസലിങ്ങിനും പുറമേ എഡ്‌റൂട്ട്സ് ഇന്റർനാഷനലിന്റെ വിദഗ്ധ സംഘം അപ്ലിക്കേഷൻ പ്രോസസ്സ്, വീസ ഗൈഡൻസ്, വിദ്യാഭ്യാസ വായ്പാ സൗകര്യങ്ങൾ തുടങ്ങി വിദേശ പഠനത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും വിദ്യാർത്ഥികൾക്ക് സമഗ്രമായ വിദഗ്ദ അസിസ്റ്റൻസ് നൽകുകയുണ്ടായി. വടക്കൻ കേരളത്തിൽ മലേഷ്യൻ ഉപരിപഠനം പ്രത്സാഹിപ്പിക്കുന്നതിൽ MGEF 2025 വലിയ പങ്കു വഹിച്ചു എന്ന് EMGS വക്താക്കൾ അറിയിച്ചു. മലേഷ്യ എന്ന രാജ്യത്തെ പൂർണ്ണമായി മറ നീക്കി വിദ്യാർത്ഥികൾക്ക് തികച്ചും നുതനമായ ഉൾക്കാഴ്ചകൾ നൽകുന്നതുമായിരുന്നു MGEF 2025.