നവജാതശിശുവിനെ വിറ്റതല്ല, കൊലപ്പെടുത്തിയത്; അമ്മയും സുഹൃത്തും അറസ്റ്റിൽ

 
Crime

ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് പോലീസ്. കുഞ്ഞിൻ്റെ അമ്മ ആശ (36), സുഹൃത്ത് പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡിൽ താമസിക്കുന്ന രതീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. രതീഷിൻ്റെ വീട്ടിലാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കുട്ടികളില്ലാത്ത തൃപ്പൂണിത്തുറ സ്വദേശിക്ക് നവജാത ശിശുവിനെ കൈമാറിയെന്നാണ് അമ്മ ആദ്യം പറഞ്ഞത്. സംഭവത്തിൽ യുവതിയെയും സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

താൻ ഗർഭിണിയാണെന്ന വിവരം യുവതി മറച്ചുവെച്ചിരുന്നു. വയറ്റിൽ മുഴയുണ്ടെന്ന് യുവതി പറഞ്ഞു. ഒരു കുട്ടിയെ കൂടി വളർത്താനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്ന് യുവതി പറഞ്ഞതായി ആശാ പ്രവർത്തകർ പറഞ്ഞു.

രണ്ട് കുട്ടികളുടെ അമ്മയായ ആഷ ആഗസ്റ്റ് 31 ന് പ്രസവത്തെ തുടർന്ന് ആശുപത്രി വിട്ടു. എന്നാൽ വീട്ടിലെത്തുമ്പോൾ മൂന്നാമത്തെ കുട്ടി കൂടെ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് ആശാ പ്രവർത്തകർ ജനപ്രതിനിധികളെയും തുടർന്ന് ചേർത്തല പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ആശാ പ്രവർത്തകർ കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ തൃപ്പൂണിത്തുറയിലെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞിനെ നൽകിയെന്നായിരുന്നു യുവതിയുടെ മറുപടി. പ്രസവത്തിനായി യുവതി ആശുപത്രിയിലെത്തിയപ്പോൾ ഭർത്താവ് കൂടെ പോകാതിരുന്നതിനെ തുടർന്ന് മറ്റാരോടെങ്കിലും ശുശ്രൂഷിക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.