പുറമ്പോക്കിന്റെ ആധാരങ്ങൾ; മലയാളസാഹിത്യത്തിലെ എതിരടയാളങ്ങൾ’ പുസ്തകം ഉണ്ണി ആർ. പ്രകാശനം ചെയ്തു

ഉണ്ണി ആറുമായി സംവാദവും പുസ്‌തകചർച്ചയും നടത്തി
 
Literature
തിരുവനന്തപുരം : മൈസൂർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇന്ത്യൻ ലാംഗ്വേജസില്‍ അസിസ്റ്റന്റ് പ്രൊഫഫസറും സതേൺ റീജിയണൽ ലാംഗ്വേജ് സെന്ററിന്റെ അധ്യക്ഷനുമായ ഡോ. രാകേഷ് ചെറുകോട് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'പുറമ്പോക്കിന്റെ ആധാരങ്ങൾ; മലയാള സാഹിത്യത്തിലെ എതിരടയാളങ്ങൾ' എന്ന പുസ്‌തകത്തിന്റെ പ്രകാശനം കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ വച്ച് എഴുത്തുകാരൻ ഉണ്ണി ആർ. നിര്‍വഹിച്ചു. കേരളപഠനവിഭാഗം അധ്യക്ഷൻ പ്രൊഫ. സി. ആർ. പ്രസാദ് പുസ്തകം ഏറ്റുവാങ്ങി. 
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ ഗവ. കോളെജ് അധ്യാപകന്‍ എം. ജി. രവികുമാർ പുസ്‌തകം പരിചയപ്പെടുത്തി. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ഷിജൂഖാൻ ജെ. എസ്., കേരള സർവകലാശാല സെനറ്റ് അംഗം ഡോ. എസ്. നസീബ്, കേരള സർവകലാശാല മലയാളവിഭാഗം അധ്യക്ഷ പ്രൊഫ. സീമാ ജെറോം, ഹസ്തലിഖിതവിഭാഗത്തിലെ ഡോ. നൗഷാദ് എസ്. എന്നിവര്‍ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പബ്ലിക്കേഷൻസ് വിഭാഗം അസി.ഡയറക്ടർ ഇന്‍ചാര്‍ജ് സുജാ ചന്ദ്ര പി. സ്വാഗതവും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് മനേഷ് പി. നന്ദിയും പറഞ്ഞു. 200 രൂപ വിലയുള്ള പുസ്തകം ഇൻസ്റ്റിറ്റ്യൂട്ട് വിൽപ്പനശാലകളിൽ ലഭിക്കും. 
തുടർന്ന് ഉണ്ണി ആറുമായി സംവാദവും പുസ്‌തകചർച്ചയുമുണ്ടായി. പ്രൊഫ. സീമാ ജെറോം, പ്രൊഫ. സി. ആർ. പ്രസാദ്, ഡോ. പി. ശിവപ്രസാദ്, കെ. സജീവ്കുമാർ,പി. കൃഷ്ണദാസ്, ഡോ. കൃഷ്ണ അരവിന്ദ് തുടങ്ങിയവർ സ്‌തകചർച്ചയില്‍ പങ്കെടുത്തു.