18 കാരറ്റ് സ്വർണത്തിനും ഇനി ഏകീകൃത വില; ആഭരണ വാങ്ങുന്നവർക്ക് ആശ്വാസം

 
National

കൊച്ചി: കേരളത്തിൽ 18 കാരറ്റ് സ്വർണത്തിനും ഇനി ഏകീകൃത വില നിലവിൽ വരുന്നു. സംസ്ഥാനത്തെ എല്ലാ ജ്വല്ലറികളിലും ഒരേ അടിസ്ഥാന വില ഉറപ്പാക്കുന്നതിനുള്ള പുതിയ സംവിധാനം നടപ്പാക്കുന്നതോടെ വിലയിലെ ആശയക്കുഴപ്പവും വ്യത്യാസവും കുറയുമെന്നാണ് വിലയിരുത്തൽ.

ഇതുവരെ 22 കാരറ്റ് സ്വർണത്തിനാണ് സംസ്ഥാനത്ത് ഏകീകൃത വില പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ 18 കാരറ്റ് സ്വർണം വാങ്ങുന്നവർക്കും എല്ലാ ജ്വല്ലറികളിലും ഒരേ അടിസ്ഥാന വില ലഭ്യമാകും.

ആഭരണ വ്യാപാര രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കുകയും ഉപഭോക്താക്കൾക്ക് വില താരതമ്യം ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. എന്നാൽ, ഡിസൈൻ ചാർജ്, മേക്കിംഗ് ചാർജ്, ജിഎസ്ടി എന്നിവ ജ്വല്ലറികൾ അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്.