ഇടപ്പള്ളി മസാജ് സെൻ്ററിലെ വൻ തിരക്കിന് പിന്നിലെ രഹസ്യം പുറത്ത്; മൂന്നംഗ സംഘം അറസ്റ്റിൽ

 
massage

കൊച്ചി: ഇടപ്പള്ളിയിലെ മസാജ് സെൻ്ററുകളുടെ മറവിൽ മയക്കുമരുന്ന് വിൽപന വ്യാപകമെന്ന് റിപ്പോർട്ട്. ഇടപ്പള്ളി പച്ചാളം ആയുർവേദ മന മസാജ് പാർലറിൽ നിന്ന് 50 ഗ്രാം ഗോൾഡൻ മേത്ത് എക്സൈസ് പിടികൂടിയതിനെ തുടർന്ന് മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു.

എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ മിന്നൽ റെയ്ഡിൽ പാർലറിൽ നിന്ന് എംഡിഎംഎ മയക്കുമരുന്ന് കണ്ടെടുത്തു. പ്രതികളായ അഷ്‌റഫിനെ സഹോദരൻ അബൂബക്കർ, സിറാജുദ്ദീൻ എന്നിവരെ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ പി പ്രമോദ് അറസ്റ്റ് ചെയ്തു. സിഗരറ്റ് പാക്കറ്റുകളിൽ എംഡിഎംഎ വിറ്റാണ് ഈ സംഘം ബിസിനസ് നടത്തുന്നത്.

മസാജ് സേവനങ്ങൾക്കായി വരുന്നവർ ഈ നിരോധിത മരുന്നുകളുടെ ഇടപാടുകാരാകാൻ സാധ്യതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഹാരിസ് എംടി പ്രിവൻ്റീവ് ഓഫീസർ ജിനേഷ് കുമാർ സിവിൽ എക്സൈസ് ഓഫീസർ ജെയിംസ് വിമൽ കുമാർ ബദർ അലി, ഡബ്ല്യുസിഇഒ നിഷ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.