ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരിൽ പൂർത്തിയായി. ഷിബു റാവുത്തർ പ്രസിഡന്റ്

 
Thrissur
തൃശൂർ: കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ ഒൻപത് വർഷമായി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്റ്റ് ടീം എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരിൽ പൂർത്തിയായി. തൃശൂർ KTDC Tamrid ഹോട്ടലിൽ സി പി ടി സംസ്ഥാന പ്രസിഡൻ്റ് സി കെ നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സംഘടനയുടെ രക്ഷാധികാരിയും മാർഗ്ഗദർശിയുമായ മെഹമൂദ് അപ്സര ഉദ്ഘാടനം ചെയ്തു.
സംഘടനാ റിപ്പോർട്ട് ബേബി കെ ഫിലിപ്പോസും സാമ്പത്തിക റിപ്പോർട്ട് ആർ ശാന്തകുമാറും അവതരിപ്പിച്ചു.
തുടർന്ന് 2024-2026 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നൽകി.
സംസ്ഥാന പ്രസിഡൻ്റായി ഷിബു റാവുത്തർ കൊല്ലം, സംസ്ഥാന ജനറൽ സെക്രട്ടറിയായി കാർത്തിക വൈഖ എറണാകുളം, സംസ്ഥാന ട്രഷററായി ഷോബി ഫിലിപ്പ് കാസർഗോഡ്, സംസ്ഥാന കോഡിനേറ്ററായി ആർ. ശാന്തകുമാർ തിരുവനന്തപുരം സംസ്ഥാന വനിതാ ചെയർ പേഴ്സണായി അനിതാ സുനിൽ കൊല്ലം, സംസ്ഥാന വനിത കൺവീനറായി റജീനാ മാഹീൻ തിരുവനന്തപുരം എന്നിവരെയും സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായി ജിമിനി , സിദ്ധിക്ക്, വിഷാൽ എന്നിവരെയും സംസ്ഥാന സെക്രട്ടറിമാരായി റഫീക്ക് കടാത്തുമുറി,
അഹമ്മദ് കിർമാണി, സഹദേവൻ എന്നിവരെയും ജി സി സി കോഡിനേറ്ററായി മെഹമൂദ് പറക്കാടിനെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ബേബി കെ ഫിലിപ്പോസ് , സി കെ നാസർ , സുജാ മാത്യൂ, ഷൈനി കൊച്ചു ദേവസ്വി, സാദിക്ക്, വിൽസൺ എന്നിവരെയും തിരഞ്ഞെടുത്തു.
യോഗത്തിന് റഫീക്ക് കടാത്തുമുറി സ്വാഗതവും നിയുക്ത ജനറൽ സെക്രട്ടറി കാർത്തിക വൈഖ നന്ദിയും രേഖപ്പെടുത്തി.