ഭർത്താവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

 
death

മൂവാറ്റുപുഴ: മറുനാടൻ തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ തൃക്കളത്തൂർ കാവുംപടിയിലാണ് സംഭവം. ബംഗാളിലെ മുർഷിദാബാദിലെ റിനാ ബീബി (26) ആണ് മരിച്ചത്. താമസസ്ഥലത്തെ കിടപ്പുമുറിയുടെ ജനലിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

കാഞ്ഞിരക്കാട്ട് ഉണ്ണികൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് റിനയും ഭർത്താവ് നൂറുൽ ഇസ്ലാമും (34) ഒരു വർഷമായി താമസിക്കുന്നത്. നിർമാണത്തൊഴിലാളിയായ നൂറുൽ ഇസ്‌ലാം ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.